ആലപ്പുഴ: ആലപ്പുഴ ​- കുട്ടനാട് 66 കെ.വി ലൈൻ 110 കെ.വിയായി ഉയർത്തുന്ന പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 7.30 മുതൽ 9 വരെ ആലപ്പുഴ സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി വിതരണം മുടങ്ങും. 9 മുതൽ 11 വരെ പതിനൊന്ന് കെ.വി ചുങ്കം, മാർക്കറ്റ്, തുമ്പോളി, നെഹ്റുട്രോഫി, മുന്നോടി, കളക്ടറേറ്റ് എന്നീ ഫീഡറുകളിലെ വൈദ്യുതി വിതരണവും തടസപ്പെടും.