തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനം ആഘോഷിച്ചു.അരൂർ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നിയോജകമണ്ഡലം സെക്രട്ടറി ടി.പി.മോഹനൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു.എഴുപുന്ന പഞ്ചായത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ പി. രാമചന്ദ്രൻ നായർ, കോടംതുരുത്തിൽ ജില്ല ജോയിന്റ് സെക്രട്ടറി കെ. ആർ രാജു, കുത്തിയതോട്ടിൽ സംസ്ഥാന കമ്മിറ്റി അംഗം പി.മേഘനാഥൻ എന്നിവർ നേതൃത്വം നൽകി..തുറവൂർ പഞ്ചായത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ പി. ആർ. വിജയകുമാർ, സെക്രട്ടറി ടൈറ്റസ് കുന്നേൽ, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ. ആർ.വിജയകുമാർ എന്നിവർ അംഗങ്ങളുടെ വീട്ടിലെത്തി ആദരിച്ചു. ചികിത്സ സഹായവും വിതരണം ചെയ്തു.