ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെയും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റേയും ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ്സുകൾ യൂണിയൻ ബിൽഡിംഗിലുള്ള സരസകവി മൂലൂർസ്മാരക ഹാളിൽ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 9.30 ന് യൂണിയൻ അഡ്.കമ്മറ്റി അംഗം അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ കൗൺസിലിംഗ് ക്ലാസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ കൊഴുവല്ലൂർ, എം.പി.സരേഷ്, കെ.ആർ.മോഹനൻ , എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടവാടി എന്നിവർ സംസാരിക്കും. രാജേഷ് പൊന്മല, സരേഷ് പരമേശ്വരൻ, ഷൈലജാ രവീന്ദ്രൻ, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത് ചന്ദ്രൻ എന്നിവർ ക്ലാസ്സുകൾ നയിക്കും. നാളെ വൈകിട്ട് 5ന് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.