തുറവൂർ: ഗാന്ധി ദർശൻസമിതി കോടംതുരുത്ത് മണ്ഡലം കമ്മിറ്റിയുടെയും ഐ ഫൗണ്ടേഷൻ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് കോടംതുരുത്ത് ഫാത്തിമ മാതാ പാരിഷ് ഹാളിൽ സൗജന്യ നേത്ര പരിശോധന -തിമിര ശസ്ത്രക്രിയ ക്യാമ്പ് നടക്കും. രാവിലെ.9.30 മുതൽ ഉച്ചക്ക്‌ 2 മണിവരെയാണ് സമയം. അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.കെ.പ്രകാശ് കൃഷ്ണാലയം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.