ആലപ്പുഴ: ആശ്രമം വാർഡിലും ചുറ്റുമുള്ള പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ നായ്ക്കളുടെ വന്ധ്യംകരണം പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് ആശ്രമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.തെരുവ് നായ്ക്കളുടെ ശല്യത്തിൽ ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.