ചാരുംമൂട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താമരക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. തമ്പുരാൻ ആഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് വി.എം. മുസ്തഫാ റാവുത്തറുടെ അധ്യക്ഷതയിൽ നടന്ന യോഗം ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ ഉദ്ഘാടനം ചെയ്തു. സംഘടനാ രംഗത്തെ മുതിർന്ന അംഗങ്ങളായ യൂണിറ്റ് പ്രസിഡന്റ് വി.എം. മുസ്തഫാ റാവുത്തർ, രക്ഷാധികാരി ചത്തിയറ എൻ.ഗോപിനാഥൻ പിള്ള എന്നിവരെ ബ്ലോക്ക് ഖജാൻജി.കെ.ജി.മാധവൻ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് സെക്രട്ടറി വി.ശിവൻപിള്ള , സി.കെ.ബാലകൃഷ്ണൻ നായർ , എം. അബ്ദുൾ മജീദ് റാവുത്തർ ,എൻ.സോമരാജൻ, എം.ആർ.ഗംഗാധരൻ പിള്ള , കെ.എസ്.രവീന്ദ്രൻ പിള്ള , സരസ്സമ്മ ടീച്ചർ, എൽ. രമ എന്നിവർ സംസാരിച്ചു.
മുതിർന്ന പെൻഷൻ ദമ്പതികളെ ആദരിച്ചു.
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലമേൽ വടക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.പി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കൗൺസിൽ അംഗം പി. അരവിന്ദാക്ഷൻ പിള്ള ഉദ്ഘാടനം ചെയ്തു. മുതിർന്ന അധ്യാപക ദമ്പതികളായ ജോർജ്ജ് വർഗ്ഗീസ്, ലീലാമ്മ മാത്യു
എന്നിവരെ പി.കൃഷ്ണൻ ഉണ്ണിത്താൻ , ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ. തുളസിയമ്മ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.രവീന്ദ്രൻ മൊമന്റവും നൽകി.
ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി റ്റി.ജി. ഗോപിനാഥൻ പിള്ള , ബാലൻ ഉണ്ണിത്താൻ, സി.റ്റി. മോഹനൻ എന്നിവർ സംസാരിച്ചു.