കുട്ടനാട്: മിത്രക്കരി പബ്ളിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവർക്കുള്ള മെരിറ്റ് അവാർഡ് ദാനവും ഇന്ന് വൈകിട്ട് 4ന് കൃഷിഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, തുടർന്ന് ക്വിസ് മത്സരം.
വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ അദ്ധ്യക്ഷനാകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി. മോഹനൻ പിള്ള സന്ദേശം നൽകും. സെന്റ് സേവ്യേഴ്സ് എച്ച്.എസ് എച്ച്.എം റോസമ്മ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. രമേശ് ശ്രീധർ അവാർഡ്ദാനം നിർവഹിക്കും. റിനേഷ് ബാബു, ബി. ഗോപകുമാർ, എസ്. വിവേകാനന്ദൻ, കെ.ജി. ഷിബു, സി.ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിക്കും. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ജി. സുഭാഷ് സ്വാഗതവും ലൈബ്രറി ജോ. സെക്രട്ടറി റോബിൻ വർഗീസ് നന്ദിയും പറയും.