venugopal

ആലപ്പുഴ : മികച്ച ജൈവകർഷകനുള്ള അവാർഡ് നേടിയ ഡോ. കെ.വേണുഗോപാലിനെ 'സ്വദേശി കൂട് ' പ്രകൃതി ആരോഗ്യ ഭക്ഷ്യഉത്പന്ന കൂട്ടായ്മ ആദരിച്ചു. ബീച്ച് ഇ.എസ്.ഐ അക്ഷയ സെന്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫാദർ സ്റ്റീഫൻ കുഞ്ഞച്ചൻ പൊന്നാടയണിയിച്ച് ഫലകം സമ്മാനിച്ചു. കൂട്ടായ്മ അധ്യക്ഷ ബിജോ, ജില്ലാ ഇ ഗവേൺസ് മാനേജർ സംഗീത് സോമൻ, കൗൺസിലർ പ്രഭാ ശശികുമാർ, സെബാസ്റ്റ്യൻ വടക്കേമുറി ഇടുക്കി, മേരി ,ഡോ. ലീലാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.