thycattusseryblock

പൂച്ചാക്കൽ : ജല ശക്തി അഭിയാൻ ക്യാമ്പിന്റെ ഭാഗമായി, കരുതാം മഴവെള്ളം എവിടെ പെയ്താലും എപ്പോൾ പെയ്താലും എന്ന തീം പ്രചരണത്തിന്റെ ഉദ്ഘാടനവും ജലസംരക്ഷണ പ്രതിജ്ഞയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടന്നു.പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ ജനാർദ്ദനൻ അദ്ധ്യക്ഷനായി . ബി.ഡി.ഒ സിസിലി സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർമാരായ സി പി വിനോദ് കുമാർ , ദീപേഷ്, ദീപാസജീവ് , രജിത , ജോയിൻ്റ്. ബി.ഡി ഒ ദിനി, രജീഷ് എന്നിവർ സംസാരിച്ചു.