കുന്നംകരി : എസ്.എൻ.ഡി.പി യോഗം മുൻ ഡയക്ടർ ബോർഡ് മെമ്പറും റിട്ട. വില്ലേജ് ഓഫിസറും എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ ട്രഷററും എസ്.എൻ.ഡി.പി യോഗം കുന്നംകരി ശാഖയുടെ പ്രസിഡന്റുമായിരുന്ന കല്പന വീട്ടിൽ എം സോമൻ കുന്നംകരിയുടെ ഭാര്യ രോഹിണി സോമൻ (72) നിര്യാതയായി. കുന്നംകരി ബ്രാഞ്ച് പോസ്റ്റ് മിസ്ട്രസ്, കുട്ടനാട് യൂണിയൻ വനിതാ സംഘം മുൻ പ്രസിഡന്റ്, കുന്നംകരി എസ്.എൻ.ഡി.പി ബാലവിദ്യാലയ അദ്ധ്യാപിക എന്നീനിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കിടങ്ങറ മാളിയേക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട് . മക്കൾ : പ്രേംജി (അയർലണ്ട് ), പ്രശാന്ത് , പ്രവീൺ (രണ്ടുപേരും സിംഗപ്പൂർ). മരുമക്കൾ : അർച്ചന (അയർലണ്ട് ), ആൻ (ഇന്തോനേഷ്യ), ലക്കി (സിംഗപ്പൂർ).