വള്ളികുന്നം : സി.പി.എംജില്ലാ സെക്രട്ടറിയേറ്റ് അംഗം, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന എൻ.രാമകൃഷ്ണൻ നായരുടെ ചരമവാർഷിക ദിനാചരണം നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു.എൻ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. കെ. രാഘവൻ, ജി.രാജമ്മ, മുരളി തഴക്കര ,ആർ. രാജേഷ്, ബി.ബിനു, എം. എസ്.അരുൺകുമാർ എം. എൽ.എ, അഡ്വ.വി.കെ.അജിത്ത്,കെ.രാജു, അഡ്വ.വി കെ അനിൽ , ബിജി പ്രസാദ്, ജെ. രവീന്ദ്രനാഥ്, അഡ്വ.എസ് രാജേഷ്, സിബിൻ രാജ് എന്നിവർ സംസാരിച്ചു.