കണ്ടല്ലൂർ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻപുതിയ വിള വേലൻചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ വൃദ്ധദിനാചരണം നടത്തി. പുതിയവിള മാങ്കുളം ഇല്ലത്ത് എം.ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം അഡ്വ.എൽ. വേലായുധൻള്ള ഉദ്ഘാടനം ചെയ്തു.ഹരിഗോവിന്ദ് പ്രാർത്ഥനാഗീതം ആലപിച്ചു.സെക്രട്ടറി ഇ.ജി.കൃഷ്ണൻ സ്വാഗതവും എൻ.കെ.ആചാരി നന്ദിയും പറഞ്ഞു. രക്ഷാധികാരി ജി.ശങ്കരപ്പിള്ള, ജി.കെ.നമ്പൂതിരി, കെ.നടരാജൻ എന്നിവർ സംസാരിച്ചു.