ചേർത്തല: ഇന്റർസിറ്റി എക്‌സ് പ്രസ് ഇന്നലെ ചേർത്തല റെയിൽവേ സ്റ്റേഷനിലൂടെ നിശ്ചിത സമയത്തിലും 10 മിനിറ്റ് മുമ്പേ കടന്നുപോയതിനാൽ നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി.
ഇന്നലത്തെ ഇന്റർസിറ്റി യാത്രയ്ക്കായി വ്യാഴാഴ്ച്ച എടുത്ത ടിക്കറ്റിൽ ചേർത്തലയിലെ സമയം 6.10 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 6 ന് ട്രെയിൻ കടന്നു പോയെന്നാണ് യാത്രക്കാർ പറയുന്നു. ട്രെയിന്റെ സമയം മാറിയ വിവരം യാത്രക്കാർക്ക് അറിയാൻ കഴിഞ്ഞതുമില്ല. സമയ മാറ്റം സംബന്ധിച്ച് ടിക്കറ്റ് എടുത്തവർക്ക് മെസേജ് അയച്ചിരുന്നതായി റെയിൽവേ അധികൃതർ പറയുന്നു.
ഇന്നലെ മുതൽ സമയ മാറ്റം വന്നു. പുതിയ സമയക്രമം അനുസരിച്ച് ചേർത്തലയിൽ രാവിലെ 6 ന് ഇന്റർസിറ്റി എത്തും.