അരൂർ: എരമല്ലൂർ കാക്കത്തുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി സ്ഥലം ഉടമകളുടെയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. 17 ഉടമകളിൽ നിന്ന് 30 നകം റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുവാൻ തീരുമാനിച്ചു. എഴുപുന്ന പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ ദലീമ ജോജോ എം.എൽ.എ. അദ്ധ്യക്ഷയായി. അഡ്വ.എ.എം. ആരിഫ് എം.പി. പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. ജീവൻ, എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ്, വാർഡ് അംഗം സി.എസ്. അഖിൽ എന്നിവർ പങ്കെടുത്തു.