മാവേലിക്കര: കെ.എസ്.എസ്.പി.യു മാവേലിക്കര ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ വയോജനദിനം ആചരിച്ചു. ടൗൺ രക്ഷാധികാരിയും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഗംഗാധരപണിക്കർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് പി.കെ.പീതാംബരൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റന്മാരായ കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, പി.കെ.സഹദേവൻ, സെക്രട്ടറി പി.കെ.മോഹൻദാസ്, ട്രഷറാർ ആർ.ആർ.സി വർമ്മ, പി.എസ്.ഗ്രേസി, രമാദേവി, രാമചന്ദ്രകാർണവർ, മാമൻ അലക്സാണ്ടർ, കെ.പി.സുകുമാരൻ എന്നിവർ സംസാരിച്ചു.