മാവേലിക്കര: മാവേലിക്കര ഗവ.ഗേൾസ് ഹൈസ്ക്കൂൾ എസ്.പി.സി യുണിറ്റ്, വിമക്തി ക്ലബ്, മാവേലിക്കര ടൗൺ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. എം.എസ് .അരുൺകുമാർ എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്തു. യോഗത്തിൽ മാവേലിക്ക ടൗൺ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.കെ.വർഗ്ഗീസ് അദ്ധ്യക്ഷനായി. മാവേലിക്കര മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ, മാവേലിക്കര ഗവ.ഗേൾസ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ജി.പ്രസന്നൻ പിള്ള ,ഗവ.ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ കെ.കെ.കൃഷ്ണകുമാർ, എസ്.പി.സി രക്ഷകർതൃസമി​തി പ്രസിഡന്റ് കെ.സി.നന്ദകുമാർ, എസ്.പി.സി സി.പി.ഓമാരായ സജീർ, ഷാജി.കെ, എ.സി.പി.ഓ ഗിരിജ, സി.ഇ.ഓ എ.വി.രതീഷ് എന്നിവർ സംസാരിച്ചു.