ചേർത്തല:കെ.പി.സി.സി നിർദ്ദേശപ്രകാരം കോൺഗ്രസ് യൂണി​റ്റ് കമ്മ​റ്റികളുടെ ജില്ലയിലെ രൂപീകരണം ആദ്യമായി നടപ്പിലാക്കുന്നതിന് വെട്ടക്കൽ,പട്ടണക്കാട് മണ്ഡലങ്ങൾ ഉൾപ്പെടുന്ന പട്ടണക്കാട് പഞ്ചായത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ കോൺഗ്രസ് യൂണി​റ്റ് കമ്മ​റ്റികൾ (സി.യു.സി) രൂപീകരിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്ന ഏക പഞ്ചായത്താണ് വയലാർ ബ്ലോക്കിലെ പട്ടണക്കാട്.

കഴിഞ്ഞ മൂന്നാഴ്ച കാലത്തെ പ്രവർത്തനഫലമായി 23 ബൂത്തു കമ്മ​റ്റികൾക്ക് കീഴിൽ 97 യൂണി​റ്റ് കമ്മ​റ്റികളാണ് രൂപീകരിച്ചിരിക്കുന്നത്.ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8ന് ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് നിർവഹിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ അറിയിച്ചു.

97 യൂണി​റ്റ് കമ്മ​റ്റികളിലും ഒരേസമയം നടക്കുന്ന ചടങ്ങിൽ സംസ്ഥാന,ജില്ലാ നേതാക്കൾ ഒരോ യൂണി​റ്റുകളിലും പങ്കെടുക്കും.