മാവേലിക്കര- ചെട്ടികുളങ്ങരയിൽ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ ബൂത്ത് തലത്തിൽ ബി.ജെ.പി സേവന പ്രവർത്തനങ്ങൾ നടത്തും. തുടർന്ന് 10.30ന് മഹാത്മ ഗാന്ധി സന്ദർശിച്ചിട്ടുള്ള തട്ടാരമ്പലം ജംഗ്ഷന് തെക്കുവശത്തുള്ള ചിത്രോത്സവമന്ദിരത്തിൽ നിന്നും ത്രിവർണ്ണ യാത്ര ആരംഭിക്കും. യാത്ര ചെട്ടികുളങ്ങരയിലെ സ്വദേശാഭിമാനി റ്റി.കെ.മാധവന്റെ സ്‌മൃതി മണ്ഡപത്തിൽ സമാപിക്കും.