ചേർത്തല: വല്ലയിൽ, വട്ടക്കാട്ട്, ഇടത്തിൽ പ്രദേശത്ത് കഴിഞ്ഞ രാത്രി വ്യാപക മോഷണ ശ്രമം. ഇടത്തിൽ ക്ഷേത്രത്തിന് വടക്ക് വീടിന് മുൻവശം നിൽക്കുകയായിരുന്നു ബിനീഷിന്റെ രണ്ട് പവനോളം തൂക്കമുള്ള മാല പൊട്ടിച്ച് കടന്നുകളഞ്ഞു. വല്ലയിൽ ചാത്തനാട്ടുവെളി ബിജുവിന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത മോഷ്ടാവ് അകത്തുകയറി. തലയിൽ തുണിയിട്ട മോഷ്ടാവിനെ കണ്ട വയോധിക കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് മകൻ ബിജുവെത്തിയപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇതിനൊപ്പം പ്രദേശത്തെ എട്ടോളം വീടുകളിലും മോഷണ ശ്രമം നടന്നു. പുലർച്ചെ രണ്ടോടെയാണ് ഈ ഭാഗങ്ങളിൽ മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ഒന്നിന് വല്ലയിൽ ക്ഷേത്രത്തിന് സമീപത്തെ സുനിൽ കുമാറിന്റെ ബൈക്ക് മോഷ്ടിച്ചിരുന്നു.