ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി
മാവേലിക്കര: ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ തിരംഗ യാത്ര നടത്തി. മാവേലിക്കര നഗരസഭ ഗാന്ധി സ്ക്വയറിൽ നിന്ന് ഗാന്ധിജി സന്ദർശനം നടത്തിയ തട്ടാരമ്പലം സർവോദയ കേന്ദ്രത്തിലേക്ക് നടത്തിയ യാത്ര ബി.ജെ.പി ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ഗാന്ധി പ്രതിമയിൽ പുഷ്പഹാരം ചാർത്തി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ ബി.ജെ.പി പ്രവർത്തകരും ജനപ്രതിനിധികളും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് തിരംഗ യാത്ര നയിച്ചു.
ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ്
മാവേലിക്കര: ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി ടി.കെ. മാധവൻ സ്‌മൃതി മണ്ഡപ പരിസരം ശുചീകരിച്ചു. ഗാന്ധി സ്‌മൃതി സമ്മേളനം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി അലക്സ് മാത്യു ഉദ്‌ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ബന്നി ചെട്ടികുളങ്ങര അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ജോൺ കെ. മാത്യു, ഡി.സി.സി അംഗങ്ങളായ ജി.മോഹൻദാസ്, രാമചന്ദ്രൻ, പി.സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
മാവേലിക്കര- ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി തന്നെ മാർഗ്ഗം ഗാന്ധി ജയന്തി ദിന അനുസ്മരണവും പുഷ്പാർച്ചനയും കരിപ്പുഴ ജംഗ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കള്ളിൽ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അനീഷ് കരിപ്പുഴ അധ്യക്ഷനായി. ജി.മോഹൻദാസ്, മണികണ്ഠൻ പിള്ള പൈറ്റേത്ത്, ശിവാനന്ദൻ, പ്രസന്നൻ പിള്ള, ശാന്തി ചന്ദ്രൻ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ്
മാവേലിക്കര: മാവേലിക്കര ബ്ലോക്ക് ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജന്മദിന സമ്മേളനം കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം സാദിഖ് അലിഖാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര സമര സേനാനി കെ.ഗംഗാധരപണിക്കർ ജന്മദിന സന്ദേശം നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, കുഞ്ഞുമോൾ രാജു, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, കുര്യൻ പള്ളത്ത്, കുമാരദാസ്, കെ.ഗോപൻ, അനിവർഗീസ്, രമേശ് ഉപ്പാൻസ്, സജീവ് പ്രായിക്കര, കൃഷ്ണകുമാരി, ശാന്തി അജയൻ, ലതാമുരുകൻ, അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, ഡി.ബാബു തുടങ്ങിയവർ സംസാരിച്ചു.
ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
മാവേലിക്കര: വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാചരണം ഗംഗാധര പണിക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനിത വിജയൻ അധ്യക്ഷയായി. പത്തിച്ചിറ സെന്റ് ജോൺസ് വികാരി ഫാ.ജേക്കബ്ബ് ജോൺ കല്ലട, ഉസ്താദ് അബ്ദുൾ വാഹിദ് അൽ ഖാസിമി, ശബരിമല മുൻ മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, കെ.ആർ മുരളിധരൻ, കെ ഗോപൻ , മോഹൻലാൽ , കുര്യൻ പള്ളത്ത്, വി.പി ജയചന്ദ്രൻ , വേണു പഞ്ചവടി തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ്
മാവേലിക്കര: യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹത്മാ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ഗാന്ധിസ്മൃതി സംഗമവും പുഷ്പാർച്ചനയും ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ ഉദ്ഘടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് മനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവഹകസമിതി അംഗം മീനു സജീവ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ മുത്താര, മണ്ഡലം പ്രസിഡന്റ് രോഹിത്ത് പാറ്റൂർ, രോഹിത്ത് എം എസ്, ജയ്ദീപ്, അക്ഷയ് എന്നിവർ നേതൃത്വം നൽകി.
കേരള യുത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം കമ്മിറ്റി
മാവേലിക്കര: കേരള യുത്ത് ഫ്രണ്ട് എം മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.സി.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻ്റ് യദുലാൽ കണ്ണനാകുഴി അധ്യക്ഷനായി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബൈജു കലാശാല ജന്മദിന സന്ദേശം നൽകി. എസ്.അയ്യപ്പൻ പിള്ള, സ്റ്റെല്ല എബി, ശിവജി അറ്റ്ലസ്, റെയ്ച്ചൽ സജു, എസ്.സുശീല തുടങ്ങിയവർ സംസാരിച്ചു.
യു ഡി എഫ് പുതിയകാവ് കൂട്ടായ്മ
മാവേലിക്കര: യുഡിഎഫ് പുതിയകാവ് കൂട്ടായ്മ ഗാന്ധിജയന്തി ദിനം ശുചിത്വ ദിനമായി ആചരിച്ചു. മാവേലിക്കര പുതിയകാവ് ചന്തയിൽ വളർന്ന പുല്ലുവെട്ടിയാണ് ശുചിത്വ ദിനം ആചരിച്ചത്. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ലളിത രവീന്ദ്രനാഥ്, ഡി.സി.സി വൈസ് പ്രസിഡൻ്റ് കെ.ആർ മുരളിധരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് പ്രായിക്കര , കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ്, കുട്ടായ്മ ജനറൽ കൺവീനർ മാത്യു കണ്ടത്തിൽ, വൈസ് ചെയർമാൻ തോമസ് ജോൺ, കൺവീനർ സുനി ആലീസ് ഏബ്രഹാം, വനിത കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സിജി സിബി തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു.
ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി
മാവേലിക്കര- ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ യാത്ര നടത്തി. മപനച്ചമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര ചെട്ടികുളങ്ങര ടി കെ മാധവൻ സ്മൃതി മന്ദിരത്തിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ഹേമ ജാഥാക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാമദാസിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ കരിപ്പുഴ അധ്യക്ഷനായി. യാത്രയുടെ സമാപന യോഗം സംസ്ഥാന കൗൺസിൽ മെമ്പർ പാറയിൽ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് ചെമ്മാൻ കുളങ്ങരയുടെ അധ്യക്ഷനായി.
തെക്കേക്കര വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റി
മാവേലിക്കര : തെക്കേക്കര വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുള്ളികുളങ്ങര ഇന്ദിരാജി സ്മാരക വെയ്റ്റിംഗ് ഷെഡിൽ മഹാത്മ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്മാർച്ചനയും സമ്മേളനവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കുര്യൻ പള്ളത്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജീ രാമദാസിന്റെ അദ്ധ്യക്ഷനായി. യോഗത്തിൽ കെ.മഹാദേവൻ നായർ, അഡ്വ.ആർ.ശ്രീനിവാസ്, രാജു പുളിന്തറ തുടങ്ങിയവർ സംസാരിച്ചു.
തെക്കേക്കര ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റി
മാവേലിക്കര : തെക്കേക്കര ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറത്തികാട് ഇന്ദിരാജി സ്മാരക വെയ്റ്റിംഗ് ഷെഡിൽ മഹാത്മ ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും സമ്മേളനവും നടത്തി. ഡി.സി.സി അംഗം കുറത്തി കാട് രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു വർഗ്ഗീസ് അദ്ധ്യക്ഷനായി. യോഗത്തിൽ ഡി.അനിൽ കുമാർ, ആർ. അജയ ക്കുറുപ്പ്, ഗോപകുമാർ ഉമ്പർനാട്, ആഷിഷ് വർഗ്ഗീസ്, സിജോ ജോയി, സുകുമാരൻ , വി.സദാനന്ദൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വാത്തികുളം വാർഡ് കോൺഗ്രസ് കമ്മറ്റി
മാവേലിക്കര: വാത്തികുളം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ജന്മ ദിനം ആചരിച്ചു. വാർഡ് പ്രസിഡന്റ് സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഷ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നൈനാൻ ജോർജ്, ശ്രീജിത്ത് വി എസ് , ഗിരീഷ് ഗോപാൽ, ഷെറിൻ , ലാലു, രാജു എന്നിവർ സംസാരിച്ചു.
ReplyForward