ഹരിപ്പാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജയന്തി ഹരിപ്പാട് നഗരസഭ അഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മുനിസിപ്പൽ കൗൺസിലർ ശ്രീജകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡി. സി. സി അംഗം എം. ബി. അനിൽമിത്ര ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ വാര്യർ, കെ.ചന്ദ്രശേഖരകുറുപ്പ്,എം. എസ്. ഗോപാലകൃഷ്ണൻ നായർ, എൻ. രാജേന്ദ്രൻ, മധുസൂദനൻപിള്ള, ജി. രാജേഷ്,എം. എൻ. മധുക്കുട്ടൻ, രാധാമണി എന്നിവർ സംസാരിച്ചു.