ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനാചരണം നടത്തി. സാന്ത്വനം വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സോമനാഥൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് ഗാന്ധി സ്മൃതി സന്ദേശം നൽകി. സെക്രട്ടറി ജി സനാജി, ഡോ.മുരളി ശങ്കർ, രഘു കളത്തിൽ, എം.കെ ശ്രീനിവാസൻ, ജയചന്ദ്രൻ, അലക്സാണ്ടർ പി. ഡാനിയേൽ എന്നിവർ സംസാരിച്ചു.