ഹരിപ്പാട്: ഗാന്ധി ജയന്തി ദിനത്തിൽ ചെറുതന മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും ശുചീകരണവും നടത്തി. ചെറുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ഗാന്ധി അനുസ്മരണം ഹരിപ്പാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എം. ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡി. സി. സി അംഗം എം. ബി. അനിൽ മിത്ര ഗാന്ധി സ്മൃതി സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ് അധ്യക്ഷത വഹിച്ചു. തുടർന്ന് ആശുപത്രിയും പരിസരവും ശുചീകരിച്ചു. ഡിസിസി അംഗം മാത്യു വർഗീസ്, കെ.പി. സണ്ണി, മുബാറക്, അനിൽകുമാർ, ഗിരീഷ് കുമാർ, അഡ്വ. ശിവപ്രസാദ്, അബാദ്, ക്രിസ്റ്റി, കലേഷ് ബാലകൃഷ്ണൻ, അനൂപ്, ശ്രീക്കുട്ടൻ, കൊച്ചുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.