ഹരിപ്പാട്: ജില്ലാ സീനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് മുതുകുളം എച്ച്. എസ്. എസി​ൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു ഉദ്ഘാടനം ചെയ്തു. നെറ്റ് ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽകൊപ്പാറേത്ത് അദ്ധ്യക്ഷനായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. കെ ജയകുമാർ, ഹരികുമാർ, അരുൺകുമാർ, സ്പോർട്സ് കൗൺസിൽ ഒബ്സർവർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ കേരള സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനവും നങ്ങ്യാർകുളങ്ങര ടി. കെ. എം. എം കോളേജ് രണ്ടാം സ്ഥാനവും മറ്റം സെന്റ് ജോൺസ് എച്ച്. എസ്. എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തിൽ കായംകുളം ഗവൺമെന്റ് ഗേൾസ് എച്ച്.എസ്. എസ് ഒന്നാം സ്ഥാനവും മുതുകുളം വി.എച്ച്. എസ്. എസ് രണ്ടാം സ്ഥാനവും കേരള സ്പോർട്സ് അക്കാദമി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മികച്ച കായിക താരങ്ങളായി ആദിത്യൻ, അനഘ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്ക് സുനിൽ കൊപ്പാറേത്ത് സമ്മാനദാനം നടത്തി സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള പുരുഷ-വനിതാ ടീമുകളെ തിരഞ്ഞെടുത്തു.