ആലപ്പുഴ: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെയും ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മെഗാ ചരിത്ര ചിത്ര പ്രദർശനം ആസാദി കി രംഗോലി ലിയോ തേർട്ടീന്ത് സ്‌കൂളിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. 28 ചിത്ര കലാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടു നിന്ന ക്യാമ്പിൽ തയ്യാറാക്കിയ 90 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. നാല് വിദ്യാഭ്യാസ ജില്ലകളിലായി നടന്ന ചിത്ര രചനാ ക്യാമ്പിൽ രക്ഷാകർത്താക്കളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കുചേർന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം നാളെ സമാപിക്കും.
എച്ച്. സലാം എം.എൽ.എ, നഗരാ ചെയർപേഴ്‌സൺ സൗമ്യാ രാജ്, ജില്ലാ സാമൂഹ്യ ശാസ്ത്ര കൗൺസിൽ സെക്രട്ടറി ഐസക് ഡാനിയൽ, വാർഡ് കൗൺസിലർ അഡ്വ. റീഗോ രാജു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഷൈല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എം.കെ. പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.