ആലപ്പുഴ: ഗാന്ധിയൻ ദർശനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഗാന്ധിയൻ ദർശന വേദി പ്രവർത്തകർ ജനസന്ദേശയാത്രകൾ സംഘടിപ്പിക്കുമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടൻ. സംസ്ഥാന വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ്ജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സർവോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.സുധീർ , എം.ഇ.ഉത്തമക്കുറുപ്പ് ,ബി.സുജാതൻ, എം.ഡി.സലിം , ഇ.ഷാബ്ദ്ദീൻ , പ്രദീപ് കൂട്ടാല , ഹക്കിം മുഹമ്മദ് രാജാ , ആന്റണി കരിപ്പാശേരി , ജേക്കബ് എട്ടുപറയിൽ , ചാക്കോ താഴ്ചയിൽ , ലൈസമ്മ ബേബി , ഡി.ഡി.സുനിൽകുമാർ , തോമസ് വാഴപ്പള്ളി , പ്രസാദ് തോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.