അമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഏക മാർഗമായ റോഡ് കുണ്ടും കുഴിയുമായിട്ട് നാളുകളായി. നിരവധി ട്രെയിൻ യാത്രക്കാരും പ്രദേശവാസികളും സഞ്ചരിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. കുഴികളിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ചവിട്ടിയുള്ള യാത്ര ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. നിത്യേന നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.