ഹരിപ്പാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിൽ സംസ്ഥാനയുവജന ക്ഷേമ ബോർഡ് അംഗം എസ് ദീപു നിർവ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ബീന എസ് ബി അദ്ധ്യക്ഷത വഹിച്ചു. മിനി സാറാമ്മ, എസ് സുരേഷ് കുമാർ , സുഭാഷ് പിള്ള കടവ് എസ് ശ്യാംകുമാർ ,എസ് ശ്രീലക്ഷ്മി, കെ. എൽ ശാന്തമ്മ, ഗോകുൽനാഥ് എന്നിവർ സംസാരിച്ചു.