ഹരിപ്പാട്: മണ്ണാറശാല രാജീവ് ഗാന്ധി ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷപരിപാടികൾ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു വി നായർ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരവും പ്രസംഗ മത്സരവും നടന്നു. ലൈബ്രറി പ്രസിഡന്റ് എസ് ദീപു അദ്ധ്യക്ഷത വഹിച്ചു. സി. എൻ. എൻ നമ്പി, ബിനു വിശ്വനാഥ്, അഡ്വ ബി ശിവപ്രസാദ് , ശ്രീജാകുമാരി , മിനി സാറാമ്മ, സുബി പ്രജിത്, വിഷ്ണു.ആർ, ഗോകുൽനാഥ്, മനു എം നങ്ങ്യാർകുളങ്ങര, എസ്. ശ്യാംകുമാർ ,രാഹുൽ രാജൻ, അമ്പാടി, കുമാരി റിയ എന്നിവർ സംസാരിച്ചു