ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ വടക്ക് 2975-ാം നമ്പർ ശാഖയിൽ വാർഷികപൊതുയോഗവും ഭരണസമിതി തിരെഞ്ഞെടുപ്പും നടന്നു. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ്‌ചന്ദ്രൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.സുകുമാരൻ കൊടുപ്പത്ത് റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മേഖലാ കൺവീനർ കൂടിയായ കാർത്തികപ്പള്ളി യൂണിയൻ കൗൺസിലർ ദിനു വാലുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സുലോചന സുകുമാരൻ, സെക്രട്ടറി അനിതാ സാംബൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.സുനിൽകുമാർ (പ്രസിഡന്റ്), പി.വി.രമണൻ (വൈസ് പ്രസിഡന്റ്) കെ.സുകുമാരൻ (സെക്രട്ടറി), ദിനു വാലുപറമ്പിൽ (യൂണിയൻ കമ്മിറ്റി അംഗം), ആർ. ശിവരാജൻ, ബിജു, പി. രമേശൻ, സജി, ദേവദത്തൻ, അനിൽകുമാർ, സാംബശിവൻ (മാനേജിംഗ് കമ്മിറ്റി), റ്റി. സുകുമാരൻ, പ്രസന്നൻ, രാജേന്ദ്രൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. നിയുക്ത പ്രസിഡന്റ് എ സുനിൽകുമാർ നന്ദി പറഞ്ഞു.