ഹരിപ്പാട്: ബാലസംഘം ഹരിപ്പാട് ടൗൺ മേഖലയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ മത മൈത്രിക്കായി ജീവൻ നൽകിയ മഹാത്മാഗാന്ധിക്കൊപ്പം കുട്ടികൾ എന്ന മുദ്രാവാക്യം ഉയർത്തി ഹരിപ്പാട് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് അഭിരാം അദ്ധ്യക്ഷനായി. ബാല സംഘം ജില്ല സെക്രട്ടറി അനന്ത ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ മുരളീധരകുറുപ്പ് സ്വാഗതം പറഞ്ഞു ഏരിയ കൺവീനർ സി. എൻ. എൻ നമ്പി, കൗൺസിലർ അഡ്വ. ആർ രാജേഷ്, ഏരിയ പ്രസിഡന്റ്‌ അഭിഷേക്, മേഖലാ സെക്രട്ടറി ആതിര , ജില്ലാ കമ്മി​റ്റി അംഗം ശരണ്യ ബാബു, ഏരിയ ജോയിന്റ് കൺവീനർ മേഘനാഥൻ., സന്താനകൃഷ്ണൻ, കൃഷ്ണകുമാർ, അരുൺ, സൂര്യ എന്നിവർ സംസാരിച്ചു