ഹരിപ്പാട്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ വായനശാല ജംഗ്ഷനിൽ യോഗം നടത്തി. ജില്ലാ കോൺഗ്രസ് കമ്മി​റ്റി ജനറൽ സെക്രട്ടറി ജേക്കബ് തമ്പാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി .മെമ്പർമാരായ രജ്ഞിത് ചിങ്ങോലി, എച്ച്.നിയാസ്, ബ്ലോക്ക് സെക്രട്ടറിമാരായ അജീർ മുഹമ്മദ്, കിരൺകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ റ്റി.പി.ബിജു, തുളസീദരൻ, കലാം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ.ഹരിപെല്ലത്ത്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു