ആലപ്പുഴ: ജെ.എസ്.എസ് - ആർ.എസ്.പി ലയനത്തിന് ശേഷം നടന്ന ആദ്യ ജെ.എസ്.എസ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഇരു വിഭാഗം പ്രതിനിധികളും പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ആർ. ശശീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. രാജു റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു, പ്രൊഫ. എ.വി. താമരാക്ഷൻ, ആർ. പൊന്നപ്പൻ, കാട്ടുകുളം സലിം തുടങ്ങിയവർ പങ്കെടുത്തു. മുന്നാക്ക സംവരണ സർവേ നടത്തിപ്പ് കുടുംബശ്രീക്ക് പകരം വൈദഗദ്ധ്യമുള്ളവരെ ഏൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.