hindu
ഹിന്ദു ഐക്യവേദി ധർണ്ണ

പത്തിയൂർ: എസ്. സി​, എസ്. ടി​ ഫണ്ട് തട്ടിപ്പ് അന്വേഷി​ക്കുക, ലംപ്സംഗ്രാന്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഹിന്ദു ഐക്യവേദി പത്തിയൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളിയേക്കൽ ജംഗ്ഷനിൽ ധർണ നടത്തി​.

ഹിന്ദു ഐക്യവേദി പത്തിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. അനിൽ കുമാർ അദ്ധ്യക്ഷത വഹി​ച്ചു. വേലൻ മഹാസഭ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ അഡ്വ. വി.മധു ഉദ്ഘാടനം ചെയ്തു. തണ്ടാർ മഹാസഭ ജില്ലാ കമ്മി​റ്റി മെമ്പർ കെ.സോമൻ, പത്തിയൂർ പഞ്ചായത്ത് മെമ്പർ ഡി.ബാബു, ആർ.രാജീവൻ. ശ്രീലക്ഷ്മി, ഹിന്ദു ഐക്യവേദി ട്രഷറർ ഡോ.ഹരികൃഷ്ണൻ , ഹിന്ദു ഐക്യവേദി കരീലകുളങ്ങര സ്ഥാനീയ സമിതി സെക്രട്ടറി രചന രാജീവ് എന്നിവർ സംസാരി​ച്ചു. ഹിന്ദു ഐക്യവേദി ഇരുമ്പാണി ലക്ഷം വീട് കോളനി സ്ഥാനീയസമിതി പ്രസിഡന്റ് എൻ.നാരായണൻ ഉണ്ണിത്താൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വി. അനിൽ നന്ദി​ പറഞ്ഞു.