ima

ആലപ്പുഴ: ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ പറഞ്ഞു. ഐ.എം.എ ആലപ്പുഴ ബ്രാഞ്ച് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കര വൈദ്യത്തിനെതിരെ ജനങ്ങൾക്കിടയിൽ അവബോധം നടത്തി ജനകീയ പ്രധിരോധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിന് ഒരു ലക്ഷം രൂപയുടെ കൊവിഡ് ഉപകരണങ്ങൾ ആർ.എം.ഒ നാനോ ചെല്ലപ്പനും യൂറോളജി വകുപ്പ് മേധാവി ഡോ.എ. നാസറും ചേർന്ന് ഏറ്റുവാങ്ങി. ഭാരവാഹികളായി ആർ. മദനമോഹനൻ നായർ (പ്രസിഡന്റ), ഡോ. എൻ. അരുൺ (ജനറൽ സെക്രട്ടറി), ഡോ. ഹരിപ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു