photo
ഗ്രാമ ജ്യോതി അക്ഷയശ്രീ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്ലീൻ 19 ശുചികരണ പ്രവർത്തനങ്ങൾ കെ.വി.എം ഹോസ്പി​റ്റൽ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും ന്യൂറോ വിഭാഗം മേധവിയുമായ ഡോ. അവിനാശ് ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ ഗ്രാമ ജ്യോതി അക്ഷയശ്രീ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്ലീൻ 19 ശുചീകരണം കെ.വി.എം ഹോസ്പി​റ്റൽ ചീഫ് എക്‌സി. ഓഫീസറും ന്യൂറോ വിഭാഗം മേധവിയുമായ ഡോ. അവിനാശ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജയൻ സുരേന്ദ്രൻ അദ്ധ്യക്ഷനായി. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിസ് മുഖ്യപ്രഭാഷണം നടത്തി. ജെ.പി. വിനോദ്, അഭിലാഷ് മരുത്തോർവട്ടം, ബിനുലാൽ, നിധിൻ കൃഷ്ണ, വിഷ്ണു വിനോദ്, കൃഷ്ണകുമാർ, നിക്‌സൺ തോമസ്, ജോജി മുത്തശിവീട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജെ.പി. പ്രശാന്ത് സ്വാഗതവും ട്രഷറർ എസ്. സുമേഷ് നന്ദിയും പറഞ്ഞു.