ആലപ്പുഴ: ബി.ഡി.ജെ.എസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി വിജയ ദിവസമായി ആചരിച്ചു. കൊവിഡ് വാക്സിനെടുക്കാനുള്ളവരെ കണ്ടെത്തി ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിന് സ്ക്വാഡ് പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.
ഒന്നാം ഘട്ട വാക്സിനേഷൻ സമ്പൂർണതയിലെത്തിച്ച എൻ.ഡി.എ സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു. കണിച്ചുകുളങ്ങരയിലെ ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച യോഗം സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നിയോജക മണ്ഡലം ഇൻചാർജ് ആര്യൻ ചള്ളിയിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് സന്ദേശം നൽകി. ജില്ലാപ്രസിഡന്റ് ടി. അനിയപ്പൻ, സംഘടനാ സെക്രട്ടറി എ.ജി. സുഭാഷ്, ദിലീപ്, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം തുടങ്ങിയവർ സംസാരിച്ചു. മാരാരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരിഹരൻ സ്വാഗതവും സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.