ചേർത്തല: എൻ.സി.പി ചേർത്തല നിയോജക മണ്ഡലം കമ്മി​റ്റി ഗാന്ധി സ്മൃതിയാത്ര നടത്തി. ചേർത്തല നഗരസഭാ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് മധുരം വിതരണം ചെയ്തു. സംസ്ഥാന നിർവാഹക സമിതിയംഗം വി.​ടി. രഘുനാഥൻ നായർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എസ്. സജീവ്, നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് ശ്രീധരൻ, എൻ.വൈ.എസ് സംസ്ഥാന ഭാരവാഹി ജോമി ചെറിയാൻ, ബെന്നിചാക്കോ എന്നിവർ പങ്കെടുത്തു.