photo
തുല്യത നാലാം ബാച്ചിന്റെ വിജയോത്സവം നഗരസഭ ചെയർ പേഴ്‌സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഗവ. മുഹമ്മദൻസ് ഗേൾസ് സ്‌കൂളിൽ നടന്ന ഹയർ സെക്കൻഡറി തുല്യതാ നാലാം ബാച്ചിന്റെ വിജയോത്സവം നഗരസഭാ ചെയർ പേഴ്‌സൺ സൗമ്യാ രാജ് ഉദ്ഘാടനം ചെയ്തു. തുല്യതാ അദ്ധ്യാപകരെ ചെയർ പേഴ്‌സൺ ആദരിച്ചു. ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതി വിജയിച്ച മുല്ലയ്ക്കൽ വാർഡ് അസാം സ്വദേശികളായ അമ്മയും മകനുമായ രമ രമേശൻ, ആർ. രാഹുൽ എന്നിവരെ യോഗം ആദരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. വിനിത, കൗൺസിലർ സിമിഷാഫി ഖാൻ, മുനിസിപ്പൽ സാക്ഷരതാ കോ ഓർഡിനേറ്റർ എം. ഉഷ, പ്രേരക്മാരായ പ്രമീളാദേവി, ദീപാ തങ്കപ്പൻ, അദ്ധ്യാപകരായ പ്രേം, സഫിയ, ഷൈലജ, രശ്മി, സിജി എന്നിവർ സംസാരിച്ചു.