bjp

ചാരുംമൂട് : 152 മത്ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ബി ജെ പി സംസ്ഥാനതലത്തിൽ നടത്തിയ സേവന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി താമരക്കുളം അഞ്ചാം വാർഡ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ദീപ ജ്യോതിഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദനയോഗം ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി അഡ്വ പിയൂഷ് ചാരുംമൂട് ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ ബിജേഷ് , ജോയിൻറ് കൺവീനർ ഹരീഷ് പ്രശാന്തൻ , ആകാശ് , ജ്യോതിഷ് ബാലൻ, ഹരിദാസൻ പിള്ള , ജഗദീശൻ , സജി തുടങ്ങിയവർ സംസാരിച്ചു.

ആശാവർക്കർമാരായ അമ്പിളി കൃഷ്ണൻകുട്ടി ,ശ്യാമള മോഹനൻ, പൊലീസ് വാളണ്ടിയർമാരായ ഗിരീഷ് കുമാർ ജി, ജോബിൻ എം എന്നീ ആരോഗ്യ പ്രവർത്തകരെയാണ് അനുമോദിച്ചത്.