പൂച്ചാക്കൽ: ഗാന്ധിജയന്തി ദിനാഘോഷം പൂച്ചാക്കൽ മേഖലയിൽ വിവിധ ഭാഗങ്ങളിൽ നടന്നു. കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ ടൗണിൽ ഗാന്ധി സ്മൃതി നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ആർ. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷനായി. പുല്ലാറ്റുവെളി, തളിയാപറമ്പ്, ഇലഞ്ഞിക്കൽ, പള്ളിവെളി, ഓടമ്പള്ളി, ഈടുപുഴ കുഞ്ചരം, നെഹ്‌റു വിചാരവേദി, ലിസിയം, കൈത്തറി ജംഗ്ഷൻ, അറക്കൽ പുരയിടം, പെരുമ്പളം കവല തുടങ്ങിയ സ്ഥലങ്ങളിൽ അനുസ്മരണങ്ങളും സ്മൃതി സംഗമവും നടത്തി. മാന്തറ സോമൻ, ജോസ് കുര്യൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. ബിജുലാൽ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സീന പ്രദീപ്, കർഷക കോൺഗ്രസ് പ്രസിഡന്റ് അഷ്‌റഫ് കാരക്കാട്, സക്കീർ ഹുസൈൻ, എസ്. സതീഷ്, ജി. വത്സപ്പൻ, രാധാകൃഷ്ണൻ, സുരേഷ് തണ്ണിശേരി, താജുദ്ദീൻ, ഷാജി, കബീർ ജോയി, സുബ്രഹ്മണ്യൻ, അഷറഫ്, ഷിബു ബഷീർ, സുനീർ, പപ്പൻ, മുഹമ്മദ് കുട്ടി, ഉമ്മർ, രതീഷ് രവി, വി. മോഹനൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
തൈക്കാട്ടുശേരിയിൽ നടന്ന പരിപാടികൾക്ക് ആന്റപ്പൻ മായിത്തറ, ജോബിച്ചൻ, കെ.പി. അരുൺ കുമാർ, അരവിന്ദൻ, രതി നാരായണൻ, എം.ആർ. രാജേഷ്, എൻ.പി. പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. പള്ളിപ്പുറത്ത് ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ടി.കെ. പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. രാജേഷ്, പി.ടി. രാധാകൃഷ്ണൻ, പി.ജി. മോഹനൻ, സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.