അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ കോമന പതിനഞ്ചാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് വിരാമമിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. എസ്.എൻ സ്കൂളിൽ നടന്ന യോഗം യൂണിയൻ വൈസ് ചെയർമാൻ എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ. പി.സുപ്രമോദം അദ്ധ്യക്ഷനായി.
യൂണിയൻ ജോ. കൺവീനർ എ.ജി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി. സുജീന്ദ്ര ബാബു, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനൽ കുമാർ, വനിതാ സംഘം പ്രസിഡന്റ് സി.പി. ശാന്തമ്മ, സെക്രട്ടറി സിമ്മി ജിജി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി. രാജു സ്വാഗതവും ശ്രീകുമാർ ഉത്തമപുരം നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പൊന്നപ്പൻ മനയപറമ്പ് (പ്രസിഡന്റ്), ബൈജു വാസുദേവൻ അമ്പുരം (വൈസ് പ്രസിഡന്റ്), പി. രാജു പഞ്ഞിപറമ്പ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റിയിലേക്ക് അനിൽകുമാർ ചാന്നാര് പറമ്പ്, രഘുനാഥൻ രാകേഷ് ഭവനം, പ്രഭു ചന്ദ്രദാസ് വിരുത്ത് വേലിൽ, സജീവ് രണ്ടുപറ, ശശികുമാർ മധുതറ, ഇന്ദിര കുറിയക്ക പറമ്പ്, രഞ്ജിത്ത് പാരേപറമ്പ് എന്നിവരെയും എസ്.എൻ സ്കൂൾ മാനേജരായും യൂണിയൻ കമ്മിറ്റി മെമ്പറായും ശ്രീകുമാർ ഉത്തമപുരത്തെയും തിരഞ്ഞെടുത്തു.