അമ്പലപ്പുഴ: പുന്നപ്ര വ്യാപാര ഭവന് സമീപം പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ ശനിയാഴ്ച വൈകിട്ട് 4 മുതൽ കാണാതായതായി പരാതി. 80-90 കിലോ തൂക്കം വരുന്ന പോത്തിനെയാണ് കാണാതായത്. മുപ്പത്തിനായിരം രൂപ വില മതിക്കുമെന്ന് ഉടമ പുന്നപ്ര ഹർഷദ് മൻസിലിൽ ഷരീഫ് പറയുന്നു. പുന്നപ്ര പൊലീസിൽ പരാതി നൽകി.