sndp
ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ്സിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ നിർവ്വഹിക്കുന്നു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ അനിൽ അമ്പാടി, മോഹനൻ കൊഴുവല്ലൂർ, എസ്.ദേവരാജൻ, ഡോ.അനൂപ് വൈക്കം എന്നിവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ രണ്ട് ദിവസമായി നടന്ന വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് സമാപിച്ചു. വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ്സ് യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്.കമ്മി​റ്റി അംഗം അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മി​റ്റി അംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടവാടി, എസ്.ദേവരാജൻ, കെ.ആർ.മോഹനൻകൊഴുവല്ലൂർ, എം.പി.സുരേഷ്, കെ.ആർ.മോഹനൻ എന്നിവർ സംസാരി​ച്ചു. രാജേഷ് പൊന്മല, അനൂപ് വൈക്കം, സുരേഷ് പരമേശ്വരൻ, ഷൈലജാ രവീന്ദ്രൻ, ഡോ.ശരത് ചന്ദ്രൻ എന്നിവർ രണ്ട് ദിവസങ്ങളിലായി ക്ലാസുകൾ നയിച്ചു. സംസ്ഥാന എക്‌സൈസ് ഉദ്യോഗസ്ഥരായ എം.കെ.ശ്രീകുമാർ, സി. സുനിൽകുമാർ എന്നിവർ മദ്യം , മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ സംബന്ധിച്ച് ക്ലാസ് എടുത്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം വിതരണം ചെയ്തു.