v
ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ നടന്ന ആയില്യം ഉത്സവ എഴുന്നള്ളത്ത്.

ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ മാത്രമായി നടന്ന ആയില്യം ഉത്സവ എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി.

ആയില്യം നാളിൽ വൈകിട്ട് മൂന്നിന് സർവ്വാലങ്കാര വിഭൂഷിതനായ നാഗരാജാവിനെ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേപ്പള്ളിൽ ഇല്ലത്തേക്ക് എഴുന്നള്ളിച്ചു. നിലവറ പൂജകൾക്കു ശേഷം തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് ആചാരപരമായ പ്രദിക്ഷണത്തിനു ശേഷം ശ്രീകോവിലിൽ പ്രവേശിച്ചു. തുടർന്ന് അത്താഴപൂജയും സർപ്പബലിയും നടന്നു. ക്ഷേത്ര കാര്യദർശി ശ്രീനിവാസൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

കൊവിഡ് നിയന്ത്രണങ്ങളുള്ളതി​നാൽ ഭക്തർക്ക് ക്ഷേതത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.