കായംകുളം: കണ്ടല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 152-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് കണ്ടല്ലൂർ കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തി.മണ്ഡലം പ്രസിഡന്റ് ബി_ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അഡ്വ എൽ. വേലായുധൻ പിള്ള, ശ്രീ ഈരിക്കൽബിജു,ശ്രീ.ഡോ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വാമദേവൻ ആചാരി സ്വാഗതവും ആർ. വിനോദ് നന്ദിയും പറഞ്ഞു. സുരേഷ് രാമനാമഠം എം ലൈലജൻ എസ് അനിലാൽ, കെ വിജയൻ ജഗൽജീവൻ പി ടി ബേബിലാൽ പി എസ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.