ആലപ്പുഴ: കേരളാ സർവോദയ മണ്ഡലത്തിന്റെ നേതൃത്വത്തിൽ മത സൗഹാർദ്ദ സന്ദേശവുമായി സർവ ധർമ്മ സമഭാവനാ ശാന്തിയാത്ര നടത്തി. കളക്ടറേറ്റിലെ സ്മൃതി മണ്ഡപത്തിൽ കളക്ടർ എ. അലക്‌സാണ്ടർ കേരള സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്. സുധീറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എ.ഡി.എം ജെ. മോബി പങ്കെടുത്തു. മുല്ലയ്ക്കൽ സീറോ ജംഗ്ഷനിലെ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ ശാന്തിയാത്ര സമാപിച്ചു.