a
ആറൻമുള ക്രീഡിൽ കുമ്മനം രാജശേഖൻ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നു

മാവേലിക്കര: പീസ് ഫൗണ്ടേഷൻ ഒഫ് ഇൻഡ്യയും പയ്യന്നൂർ ഫർക്ക ഗ്രാമോദയ സംഘം, കോഴിക്കോട് കേരള സർവോദയ സംഘം, കോഴിക്കോട് ഗാന്ധി ആശ്രമം ,തിരുവനന്തപുരം കേരള സർവോദയ സംഘം, ആറൻമുള ക്രീഡ് എന്നിവരുമായി സംയുക്തമായി എല്ലാ വീടുകളിലും ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും പദ്ധതി നടത്തി. 291 ഗാന്ധി പ്രതിമ സ്ഥാപിച്ചതായി പീസ് ഫൗണ്ടേഷൻ അറിയിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരം സർവ്വോദയസംഘത്തിൽ ഗാന്ധി പ്രതിമ അനാവരണം വിദ്ധ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിർവ്വഹിച്ചു. വീടുകളിൽ ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണം വിതരണ ഉദ്ഘാടനം ഗതാഗത മന്ത്രി ആൻ്റണി രാജു നിർവ്വഹിച്ചു. പയ്യന്നൂർ ഫർക്കാ ഗ്രാമോദയ ഖാദിസംഘത്തിൽ ഗാന്ധിപ്രതിമകളുടെ വിതരണ ഉദ്ഘാടനം സുരേഷ് ഗോപി എം .പിയും കോഴിക്കോട് ഗാന്ധി ആശ്രമത്തിൽ എം.കെ രാഘവൻ എം.പിയും ആറൻമുള ക്രീഡിൽ കുമ്മനം രാജശേഖരനും നിർവ്വഹിച്ചു. കരുനാഗപ്പള്ളി തൊടിയൂർ എൽ.പി സ്കൂളിൽ സി.ആർ മഹേഷ് എം.എൽ.എയും കൊല്ലം തലമുകൾ എൽ.പി സ്കൂളിൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയും ഗാന്ധി പ്രതിമകൾ അനാവരണം ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കുമെന്ന് പീസ് ഫൗണ്ടേഷൻ ഒഫ് ഇൻഡ്യ പ്രസിഡന്റും ഗാന്ധി പ്രചാരകനും ശില്പിയുമായ മാവേലിക്കര സ്വദേശി ഡോ.ബിജു ജോസഫ് പറഞ്ഞു.