photo
കണിച്ചുകുളങ്ങര യൂണിയനിലെ 489-ാം നമ്പർ വാഴുവേലി ശാഖയിൽ യൂത്ത്മൂവ്മെന്റ് ശാഖ രൂപീകരിച്ച ശേഷം ശാഖാ ഭാരവാഹികൾക്ക് ഒപ്പം യൂത്ത്മൂവ്മെന്റ് നേതാക്കൾ

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ 489-ാം നമ്പർ വാഴുവേലി ശാഖയിൽ യൂത്ത്മൂവ്മെന്റ് രൂപീകരിച്ചു. യൂത്ത്മൂവ്മെന്റ് കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് ടി.കെ. അനിലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ എം.എസ്. നടരാജൻ അദ്ധ്യക്ഷനായി. കൺവീനർ മുരുകൻ പെരയ്ക്കൻ സ്വാഗതം പറഞ്ഞു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ഷിബു പുതുക്കാട് സംഘടനാ സന്ദേശം നൽകി. പുതിയ ഭാരവാഹികളായി അനിരുദ്ധൻ തോട്ടുങ്കൽ (പ്രസിഡന്റ്), സരിത്ത്ലാൽ (വൈസ് പ്രസിഡന്റ്), പ്രേംലാൽ (സെക്രട്ടറി), ആദിത്ത് ജിക്കുഭവനം (ജോ. സെക്രട്ടറി) ഉൾപ്പെടെ പത്ത് അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.