മണ്ണഞ്ചേരി: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദമ്പതികളിൽ ഭർത്താവ് മരിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം 20-ാം വാർഡ് നന്ദികാട്ട് വെളി എൻ.ഡി. ചന്ദ്രനാണ് (61) മരിച്ചത്.
അർബുദ രോഗിയായ ഭാര്യ രമണിയെ ഒരാഴ്ച മുമ്പ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ഐ.സി.യുവിലാണ്. രണ്ട് ദിവസത്തിന് ശേഷമാണ് ചന്ദ്രന് കൊവിഡ് പോസിറ്റീവായത്. ചന്ദ്രൻ കാവുങ്കൽ ദേവീ ക്ഷേത്രം ഭരണ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജല ഗതാഗത വകുപ്പ് (പുളിക്കുന്ന്) ജീവനക്കാരൻ മിഥിലേഷാണ് ഏക മകൻ.